എന്നും ഇടതുപക്ഷത്തോടൊപ്പം; പാർട്ടി പിളരുകയില്ലെന്നും മാത്യു ടി തോമസ്

  • 6
    Shares

പാർട്ടിയിൽ പിളർപ്പുണ്ടാകില്ലെന്നും എംഎൽഎയായി പ്രവർത്തിക്കുമെന്നും മാത്യു ടി തോമസ്. മന്ത്രിസ്ഥാനം രാജിവെച്ച ശേഷം ക്ലിഫ് ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയാണ് ജെഡിഎസിലെ ധാരണപ്രകാരം മാത്യു ടി തോമസ് രാജിവെച്ചത്. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് നേരിട്ട് കൈമാറുകയായിരുന്നു

സർക്കാരിന് ദോഷമുണ്ടാക്കുന്ന രീതിയിൽ പ്രതികരണത്തിനില്ല. പാർട്ടി പിളരുകയൊന്നുമില്ല. പാർട്ടി സഖാക്കളുമായി നല്ല ബന്ധം തുടരും. എന്നും ഇടതുപക്ഷത്തോടൊപ്പം തന്നെ നിൽക്കും വലതുപക്ഷത്തേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിറ്റൂർ എംഎൽഎയായ കെ കൃഷ്ണൻകുട്ടിയാണ് മാത്യു ടി തോമസിന് പകരം മന്ത്രിയാകുന്നത്. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ എന്നു നടക്കുമെന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *