വള്ളം മറിഞ്ഞ് കാണാതായ മാധ്യമപ്രവർത്തകരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

  • 17
    Shares

കോട്ടയം മുണ്ടാറിൽ വെള്ളപ്പൊക്ക കെടുതി റിപ്പോർട്ട് ചെയ്യുന്നതിനിടെ വള്ളം മറിഞ്ഞ് കാണാതായ രണ്ട് മാധ്യമപ്രവർത്തകരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ചാനൽ പ്രാദേശിക ലേഖകൻ പട്ടാശ്ശേരിൽ സജി(46)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ചാനലിന്റെ തിരുവല്ല ബ്യൂറോ ഡ്രൈവർ ബിപിനെയാണ് ഇനി കണ്ടെത്താനുള്ളത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് കരിയാറിൽ ഇവർ സഞ്ചരിച്ച വള്ളം മറിഞ്ഞത്. ന്യൂസ് സംഘത്തിലുണ്ടായിരുന്ന റിപ്പോർട്ടർ കെ ബി ശ്രീധരനെയും ക്യാമറാനമാൻ അഭിലാഷ് നായരെയും നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.

നാട്ടുകാരും ഫയർ ഫോഴ്‌സും നാവിക സേനയുടെ മുങ്ങൽ വിദഗ്ധരും ചേർന്ന് പരിശോധന തുടരുകയാണ്. ഇന്നലെ രാത്രി ഏഴര വരെ ഇവർക്കായി തിരിച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെയാണ് തിരച്ചിൽ പുനാരാംഭിച്ചത്.

കരിയാറിലെ മൂന്നൂറിലധികം കുടുംബങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് പോയിരുന്നു. ഇത് റിപ്പോർട്ട് ചെയ്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *