ശ്രീറാമിന്റെ ജാമ്യത്തിന് അടിയന്തര സ്‌റ്റേയില്ല; പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി. തെളിവ് നൽകാതെ ശ്രീറാം കബളിപ്പിച്ചുവെന്നായിരുന്നു സർക്കാർ വാദം. ജാമ്യത്തിന് അടിയന്തര സ്റ്റേ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ തെളിവ് ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയ പോലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുന്ന കാഴ്ചയുണ്ടായത്. അന്വേഷണത്തിലെ വീഴ്ചയെ അക്കമിട്ട് ഹൈക്കോടതി നിരത്തി.

ശ്രീറാമിനെതിരായ തെളിവ് അയാൾ കൊണ്ടുവരുമെന്ന് കരുതിയോ എന്ന് ഹൈക്കോടതി ചോദിച്ചു. ഗവർണർ അടക്കം താമസിക്കുന്നയിടത്ത് സിസിടിവി ഇല്ലെന്ന് എങ്ങനെ പറയുമെന്നും കോടതി ചോദിച്ചു

ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ കിംസ് ആശുപത്രിയുമായി ഗൂഢാലോചന നടത്തിയെന്ന് സർക്കാർ വാദിച്ചു. കേസിൽ ശ്രീറാമിന് ഹൈക്കോടതി നോട്ടീസ് അയച്ചു. വെള്ളിയാഴ്ച വാദം വീണ്ടും കേൾക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *