മീ ടുവിൽ കുടുങ്ങി അലൻസിയറും; അയാൾക്കൊപ്പം ഇനിയൊരിക്കലും അഭിനയിക്കില്ലെന്ന് നടി

  • 76
    Shares

നടൻ അലൻസിയർക്കെതിരെ ലൈംഗിക ആരോപണവുമായി നടി. പേര് വെളിപ്പെടുത്താത്ത നടിയാണ് ഇന്ത്യാ പ്രൊട്ടസ്റ്റ് എന്ന വെബ്‌സൈറ്റിലൂടെ വെൡപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അടുത്തിടെ ഇന്ത്യയിൽ നടന്ന മീ ടു വെളിപ്പെടുത്തലുകൾ പുറത്തുവിട്ടത് ഇന്ത്യാ പ്രൊട്ടസ്റ്റായിരുന്നു. സിനിമയിൽ താൻ തുടക്കക്കാരിയാണെന്നും നാല് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളുവെന്നും നടി പറയുന്നു. ഇതിനാലാണ് പേര് വെളിപ്പെടുത്താത്തത്.

തന്റെ നാലാമത്തെയും അലൻസിയർക്കൊപ്പം ആദ്യത്തെയും സിനിമയായിരുന്നു. ഇനിയൊരിക്കലും അയാൾക്കൊപ്പം അഭിനയിക്കില്ല. ഒരിക്കൽ ഉച്ചഭക്ഷണ സമയത്താണ് അലൻസിയറിൽ നിന്ന് മോശം അനുഭവമുണ്ടായത്. മറ്റൊരാളും ആ സമയം തങ്ങൾക്കൊപ്പമുണ്ടായിരുന്നു. തന്നേക്കാൾ വലിയ നടൻമാർ കൂടെയുള്ള നടിമാരോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് അലൻസിയർ പറഞ്ഞു. എന്നാൽ അതേസമയം അയാൾ തന്റെ മാറിയടത്തിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.

അലൻസിയറിന്റെ പെരുമാറ്റം തന്നെ വളരെയധികം അസ്വസ്ഥയാക്കി. എന്നാൽ കൂടുതൽ സോഷ്യലാവണമെന്ന് അയാൾ പറഞ്ഞു കൊണ്ടിരുന്നു. അലൻസിയറിന്റെ കൂടെ താൻ സുരക്ഷിതയല്ലെന്ന് തനിക്ക് തോന്നി. പിന്നീട് തന്റെ സഹപ്രവർത്തകക്ക് ഒപ്പം തന്റെ മുറിയുടെ സമീപത്തേക്ക് വന്ന് അലൻസിയർ പറഞ്ഞ കാര്യങ്ങൾ ഞെട്ടിച്ചു. കലാകാരന്റെ സ്വാതന്ത്ര്യത്തെ കുറിച്ചും തങ്ങളുടെ ശരീരത്തെ കുറിച്ചും അറിയേണ്ടതിന്റെ കാര്യങ്ങളെ കുറിച്ചുമായിരുന്നു അലൻസിയറിന്റെ ഉപദേശം

അഭിനയജീവിതത്തിലെ തന്റെ പരിചയക്കുറവിനെ കുറിച്ച് പറഞ്ഞ് അലൻസിയർ അപമാനിച്ചു. അയാളുടെ പ്രായം മാനിച്ചാണ് അന്നൊന്നും പറയാതിരുന്നു. മൂന്നാമത് അലൻസിയർ തന്നെ സമീപിച്ചത് തന്റെ ആർത്തവ ദിവസത്തിലായിരുന്നുവെന്നും നടി പറയുന്നു. ഡോറിൽ വന്ന് അയാൾ മുട്ടുകയായിരുന്നു. താൻ സംവിധായകനെ സഹായത്തിന് വിളിച്ചാണ് രക്ഷപ്പെട്ടതെന്നും നടി പറയുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *