മുകേഷിനെതിരായ ആരോപണം അറിയില്ല; പരാതി ലഭിച്ചാൽ അന്വേഷിക്കാമെന്ന് മന്ത്രി ബാലൻ

  • 12
    Shares

നടനും എംഎൽഎയുമായ മുകേഷിനെതിരെ ടെലിവിഷൻ കാസ്റ്റിംഗ് സംവിധായിക ടെസ്സ് ജോസഫ് നടത്തിയ ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് മന്ത്രി എ കെ ബാലൻ. സംഭവത്തിൽ പരാതി നൽകിയാൽ കുറ്റം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു

19 വർഷം മുമ്പ് കോടീശ്വരൻ പരിപാടിയുടെ ഷൂട്ടിംഗിനിടെ മുകേഷ് തന്റെ മുറിയിലേക്ക് വിളിച്ച് ശല്യം ചെയ്തുവെന്നായിരുന്നു ടെസ്സ് ജോസഫിന്റെ ആരോപണം. എന്നാൽ ഇതിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നും പരാതി നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് ഓർമയില്ലെന്നാണ് മുകേഷ് പ്രതികരിച്ചത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *