യുവതിയുടെ ലൈംഗികാതിക്രമ ആരോപണം: ഫെമിനിസ്റ്റ് ഗൂഢാലോചനയെന്ന് രാഹുൽ ഈശ്വർ

  • 5
    Shares

തനിക്കെതിരെ ഉയർന്നു വന്ന ലൈംഗികാതിക്രമ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് രാഹുൽ ഈശ്വർ. ശബരിമല വിശ്വാസികളെ തമ്മിലടിപ്പിക്കാനും മൂവ്‌മെന്റിനെ ഇല്ലായ്മ ചെയ്യാനുമാണ് ഇത്തരം ആരോപണമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. മീ ടു ക്യാമ്പയിന്റെ ഭാഗമായിട്ടാണ് യുവതി രാഹുൽ ഈശ്വറിനെതിരെ ആരോപണം ന്നയിച്ചിരുന്നത്.

മീ ടു മൂവ്‌മെന്റിനെ ചില അഭിപ്രായ വ്യത്യാസങ്ങളോടെ പിന്തുണക്കുന്നയാളാണ് ഞാൻ. എന്നാൽ വ്യാജ ആരോപണങ്ങൾ, രാഷ്ട്രീയപ്രേരിത ആരോപണങ്ങൾ, ഫെമിനിസ്റ്റ് ഗൂഢാലോചനകൾ വഴി ഇതിന്റെ ക്രഡിബിലിറ്റിയെ കൂടെ ചിലർ സംശയത്തിലാക്കുന്നു.

പതിനഞ്ച് വർഷം മുമ്പ് നടന്നുവെന്ന് പറഞ്ഞാണ് ആരോപണം. തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയാണ് ആരോപണങ്ങൾക്ക് പിന്നിൽ. ശബരിമല വിഷയം ഉന്നയിക്കാൻ അർഹതയുണ്ടോയെന്നതിന് തന്റെ മുത്തശ്ശി, അമ്മ, ഭാര്യ എന്നിവർ വ്യക്തമാക്കുമെന്നും ഇയാൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *