നാല് മെഡിക്കൽ കോളജുകളിലെ പ്രവേശനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു; വിദ്യാർഥികൾ പുറത്തുപോകേണ്ടി വരും

  • 12
    Shares

നാല് മെഡിക്കൽ കോളജുകൾക്ക് പ്രവേശനാനുമതി നൽകിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കോളജുകൾ പ്രവേശനം നടത്തുന്നതും കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. തൊടുപുഴ അൽ അസ്ഹർ, വയനാട് ഡിഎം, പാലക്കാട് പികെ ദാസ്, വർക്കല എസ് ആർ എന്നീ മെഡിക്കൽ കോളജുകളിലെ പ്രവേശനമാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്

നാല് കോളജുകളിലായി 550 സീറ്റുകളാണുണ്ടായിരുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടന്ന മോപ് അപ് കൗൺസിലിൽ ഭൂരിഭാഗം സീറ്റുകളിലേക്കും പ്രവേശനം പൂർത്തിയായിരുന്നു. കോടതി സ്‌റ്റേ വന്നതോടെ ഇവരുടെ ഭാവി അനിശ്ചിതത്വത്തിലായി. പ്രവേശനം നേടിയ വിദ്യാർഥികൾ പുറത്തുപോകേണ്ടി വരുമെന്നും കോടതിയുടെ പരാമർശമുണ്ട്.

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചാണ് പ്രവേശനം സ്റ്റേ ചെയ്തത്. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കാണിച്ച് നേരത്തെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും പ്രവേശനാനുമതി നിഷേധിച്ചിരുന്നു. ഹൈക്കോടതിയെ സമീപിച്ച കോളജുകൾ അനുകൂല വിധി നേടിയതോടെയാണ് പ്രവേശനം നടത്തിയത്. എന്നാൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *