മാനേജ്‌മെന്റുകൾക്ക് തിരിച്ചടി; നാല് മെഡിക്കൽ കോളജുകളിലെ പ്രവേശനാനുമതി റദ്ദാക്കി

  • 6
    Shares

സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കൽ മാനേജ്‌മെന്റ് കോളജുകളിലേക്കുള്ള പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ തീരുമാനം

തൊടുപുഴ അൽ അസ്ഹർ, വയനാട് ഡി എം, പാലക്കാട് പി കെ ദാസ്, തിരുവനന്തപുരം എസ് ആർ എന്നിവിടങ്ങളിലെ പ്രവേശനമാണ് കോടതി റദ്ദാക്കിയത്. 550 സീറ്റുകളിലെ പ്രവേശനാനുമതിയാണ് റദ്ദാക്കിയത്.

നാല് കോളജുകൾക്കും അടിസ്ഥാന സൗകര്യമില്ലെന്ന് ചൂണ്ടിക്കാടി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നാല് കോളജുകൾക്കും നേരത്തെ പ്രവേശനാനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽ നിന്ന് മാനേജ്‌മെന്റുകൾ അനുകൂല വിധി സമ്പാദിച്ചു. ഇതിനെതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *