ബിജെപി നേതാക്കൾക്കെതിരായ മെഡിക്കൽ കോഴ: ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

Loading...
  • 12
    Shares

ബിജെപി നേതാക്കൾക്കെതിരായ മെഡിക്കൽ കോഴ ആരോപണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ചെന്നിത്തലയിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു.

കുമ്മനം രാജശേഖരൻ പ്രസിഡന്റായിരുന്നപ്പോൾ നിയോഗിച്ച പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കോഴ വിവരം പുറംലോകം അറിഞ്ഞത്. സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം വാങ്ങി നൽകാൻ നേതാക്കൾ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.

കോഴ നൽകിയവരും കമ്മീഷൻ അംഗങ്ങളും ആരോപണം തള്ളിപ്പറഞ്ഞതോടെ വിജിലൻസ് ആദ്യം നടത്തിയ അന്വേഷണത്തിൽ തെളിവുകൾ ലഭിച്ചില്ല. ക്രൈംബ്രാഞ്ച് അന്വേഷണമെന്ന ശുപാർശയോടെ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെയാണ് പ്രതിപക്ഷ നേതാവിന്റെ കത്തിൻമേൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *