മീ ടു പോലൊരു വിഷയത്തിൽ പ്രതികരണം നടത്തുമ്പോൾ മോഹൻലാൽ കുറച്ചുകൂടി ജാഗ്രത പുലർത്തണമായിരുന്നുവെന്ന് പ്രകാശ് രാജ്
മീ ടു വിഷയത്തിൽ പ്രതികരിക്കുമ്പോൾ മോഹൻലാൽ കുറച്ചുകൂടി ശ്രദ്ധ ചെലുത്തണമായിരുന്നുവെന്ന് പ്രകാശ് രാജ്. അദ്ദേഹം അങ്ങനെ പറഞ്ഞുപോയതാക. പക്ഷേ സെൻസിബിളും സെൻസിറ്റിവുമായ വ്യക്തിയാണ് മോഹൻലാൽ. മീ ടുവിൽ പ്രതികരിക്കുമ്പോൾ കുറച്ചുകൂടി ജാഗ്രതയും കരുതലും പുലർത്തേണ്ടതുമ്ട്.
മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. മീ ടു വളരെ ശക്തമായ പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. മീ ടുവിനെ ഒരു മൂവ്മെന്റായി കാണേണ്ടതില്ലെന്നും ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നുമാണ് മോഹൻലാൽ ഗൾഫ് ന്യൂസുമായുള്ള അഭിമുഖത്തിൽ പറഞ്ഞത്. ഇതിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ മോഹൻലാലിനെതിരെ ഉയരുന്നത്.