ടെസ്സ് ജോസഫിന്റെ ആരോപണം നിഷേധിച്ച് മുകേഷ്; താനങ്ങനെ ചെയ്യില്ല, അവരെ ആരോ തെറ്റിദ്ധരിപ്പിച്ചു

  • 10
    Shares

ടെലിവിഷൻ കാസ്റ്റിംഗ് ഡയറക്ടർ ടെസ്സ് ജോസഫ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് നടനും എംഎൽഎയുമായ മുകേഷ്. താനൊരിക്കലും അങ്ങനെ ചെയ്യില്ലെന്നും തന്റെ പേരിൽ ആരോ അവരെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മുകേഷ് പറഞ്ഞു.

ടെസ്സ് എന്ന യുവതിയെ ഓർക്കുന്നില്ല. ടെസ്സിനെ പിന്തുണച്ചുവെന്ന് പറയുന്ന ഡെറിക് ഒബ്രിയാൻ ഇപ്പോഴും തന്റെ സുഹൃത്താണ്. ഒരു കലാ കുടുംബത്തിൽ നിന്നു വന്നയാളാണ് താൻ. മീ ടു ക്യാമ്പയിന് ഏറ്റവും പിന്തുണ നൽകുന്ന ഒരാളാണ്. എല്ലാ പെൺകുട്ടികളും അതുമായി മുന്നോട്ടു പോകണം എന്നാണ് ആഗ്രഹം.

19 വർഷം മുമ്പ് ശല്യപ്പെടുത്തിയെന്നാണ് ആരോപണം. അങ്ങനെയൊരു സംഭവം ഓർത്തെടുക്കാൻ പോലും സാധിക്കുന്നില്ല. ആരെങ്കിലും യുവതിയെ തെറ്റിദ്ധരിപ്പിച്ചതാകാം. പ്രശ്‌നം രാഷ്ട്രീയവത്കരിക്കരുതെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. അത് എല്ലാവരും മുഖവിലക്കെടുക്കണമെന്നും മുകേഷ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *