മീ ടുവിൽ കുടുങ്ങി രാഹുൽ ഈശ്വർ; ലൈംഗികമായി ആക്രമിച്ചുവെന്ന് യുവതിയുടെ വെളിപ്പെടുത്തൽ

  • 50
    Shares

രാഹുൽ ഈശ്വറിനെതിരെ മീ ടു ആരോപണവുമായി യുവതി രംഗത്ത്. ഫേസ്ബുക്കിൽ ഇഞ്ചിപ്പെണ്ണ് എന്ന അക്കൗണ്ടാണ് രാഹുൽ ഈശ്വറിനെതിരായ യുവതിയുടെ വെളിപ്പെടുത്തൽ പുറത്തുവിട്ടിരിക്കുന്നത്. യുവതിയുടെ വാട്‌സാപ്പ് സ്‌ക്രീൻ ഷോട്ട് സഹിതമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

രാഹുൽ ഈശ്വർ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ടിവിയിൽ പോൺ വീഡിയോ പ്രദർശിപ്പിക്കുകയും പിന്നീട് കിടപ്പറയിലേക്ക് തള്ളിക്കൊണ്ടുപോയി കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്തു. പലതവണ രാഹുൽ ഈശ്വർ ഇതാവർത്തിച്ചു. 2003-2004 കാലഘട്ടത്തിലാണ് സംഭവമെന്നും യുവതി പറയുന്നു

രാഹുൽ ഈശ്വറിന്റെ ഉപദ്രവത്തിൽ നിന്ന് ഒരുവിധേന രക്ഷപ്പെടുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. അന്ന് സ്ത്രീകളുടെ തുല്യതക്കായി സംസാരിക്കുന്ന ആളായിരുന്നു രാഹുൽ ഈശ്വർ. ഇന്ന് രാഹുൽ ഈശ്വറിനെ കാണുമ്പോൾ പഴയ ഓർമകൾ കടന്നുവരികയാണ്. അയാളുടെ ചെയ്തികളെല്ലാം ആത്മാർഥമായിട്ടാണോയെന്ന് സംശയമുണ്ടെന്നും യുവതി പറയുന്നു.

Rahul Easwar #Metoo This incident happened when I had passed out from 12th standard (around the year 2003 – 2004) in…

Posted by Inji Pennu on Sunday, 28 October 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *