മീശ ചരിത്രത്തിൽ എക്കാലത്തും നിലനിൽക്കുമെന്ന് എം മുകുന്ദൻ; ഹരീഷിന് പിന്തുണ

 • 11
  Shares

ഹിന്ദു വർഗീയ വാദികളുടെ ഭീഷണിയെ തുർന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്നും നോവൽ പിൻവലിക്കേണ്ടി വന്ന എസ് ഹരീഷിന് പിന്തുണയുമായി എം മുകുന്ദൻ. മീശ എന്ന നോവൽ ചരിത്രത്തിൽ എക്കാലത്തും നിലനിൽക്കും. വർഗീയ വിരുദ്ധമായ ചിന്തിക്കുന്ന മനുഷ്യൻ അത് എക്കാലവും കൊണ്ടുനടക്കുമെന്നും മുകുന്ദൻ പറഞ്ഞു

മഹാഭാരതത്തിന്റെയും രാമയണത്തിന്റെയുമൊക്കെ ഇന്ത്യയെയാണ് ഹിന്ദു വർഗീയവാദികൾ ഉണ്ടാക്കുന്നത്. ദാരിദ്ര്യമുള്ള ഇന്ത്യയെ അവർ കാണുന്നില്ല. പശു സാധുമൃഗമാണെന്നാണ് നാം പഠിച്ചത്. ആ സാധുമൃഗത്തെ ഇന്ന് ക്രൂരതയുടെ പര്യായമാക്കി മാറ്റിയിരിക്കുന്നുവെന്നും മുകുന്ദൻ പറഞ്ഞു

സംഘ്പരിവാർ സംഘടനകളുടെ ആക്രമണത്തെ തുടർന്നാണ് എസ് ഹരീഷ് മീശ നോവൽ പിൻവലിച്ചത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് നോവൽ പ്രസിദ്ധീകരിച്ചുവന്നത്. ഇതിന് പിന്നാലെ കുടുംബാംഗങ്ങളെ പോലും അപമാനിക്കാനുള്ള ശ്രമങ്ങൾ സംഘ്പരിവാർ അനുകൂലികൾ നടത്തിയതോടെ ഹരീഷ് നോവൽ പിൻവലിക്കുകയായിരുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

One thought on “മീശ ചരിത്രത്തിൽ എക്കാലത്തും നിലനിൽക്കുമെന്ന് എം മുകുന്ദൻ; ഹരീഷിന് പിന്തുണ

 • 22nd July 2018 at 10:47 pm
  Permalink

  ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ ദുർവിനിയോഗം മൗലികാവകാശമായി കാണരുത് :-

  വിഡ്ഢിത്തങ്ങൾ പറയുകയും (എഴുതുകയും) പ്രചരിപ്പിക്കുകയും ചെയ്യുന്നവരാകരുത് സാധാരണക്കാരിൽ നിന്നും വേറിട്ട് നിൽക്കുന്ന സാഹിത്യകാരന്മാർ, ഇതര കലാകാരന്മാർ തുടങ്ങിയ സാമൂഹ്യ പരിഷ്ക്കർത്താക്കൾ. എന്തെഴുതിയാലും സാഹിത്യമാകുമെങ്കിൽ ഇതിനേക്കാൾ നല്ല ‘ഭാവനാ’ശേഷിയുള്ളവരാണ് ഇന്നാട്ടിലെ സാധാരണക്കാരിൽ ഭൂരിഭാഗവും. ഇന്നാണെങ്കിലോ, അവരിൽ പലർക്കും സ്പഷ്ടമായി നല്ല ‘പച്ച’ മലയാളത്തിൽ എഴുതാനും അറിയാം. അതുപോലെതന്നെ, തങ്ങൾ പാടുന്നതാണ് യഥാർത്ഥ രാഗത്തിലും താളത്തിലും ഉള്ളതെന്ന് ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ എല്ലാ ജനങ്ങളും വിശ്വസിക്കാനും, തങ്ങളാണ് യഥാർത്ഥ രാഗ-മേള കർത്താക്കൾ, പാട്ടുകാർ എന്നൊക്കെ അവകാശപ്പെടാനും അതിന് വേണ്ടി തെരുവിലിറങ്ങി പോരടിക്കാനും തുടങ്ങിയാലത്തെ സ്ഥിതി …?!! ആലോചിക്കാൻ പോലും സാദ്ധ്യമല്ല, ആ സ്ഥിതി.

  അടിക്കുറിപ്പ്: ഒരു കലാകാരന് ആവിഷ്ക്കാരസ്വാതന്ത്ര്യം കൂടിയേ തീരു. അത് പക്ഷെ, വിഡ്ഢിത്തങ്ങളും തോന്ന്യാസങ്ങളും സൃഷ്ടിക്കാൻ വേണ്ടിയാകരുത്.
  https://www.facebook.com/sathish.kalathil/posts/1829580880412215

  Reply

Leave a Reply

Your email address will not be published. Required fields are marked *