രക്തം ചീന്താനുള്ള പ്ലാൻ ബി; കലാപത്തിന് ഗൂഢാലോചന നടത്തിയ രാഹുൽ ഈശ്വർ അറസ്റ്റിൽ
ശബരിമലയിൽ കലാപത്തിന് കോപ്പുകൂട്ടിയ സ്വയംപ്രഖ്യാപിത സവർണ ഹിന്ദു വക്താവ് രാഹുൽ ഈശ്വർ അറസ്റ്റിൽ. എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വിവാദ പരാമർശത്തെ തുടർന്നാണ് അറസ്റ്റ്. ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ രക്തമൊഴുക്കി ക്ഷേത്രം അശുദ്ധമാക്കാൻ ആളുകളെ തയ്യാറാക്കി നിർത്തിയിരുന്നുവെന്ന വെളിപ്പെടുത്തലാണ് അറസ്റ്റിന് കാരണം
രക്തമൊഴുക്കി ക്ഷേത്രം അശുദ്ധമാക്കി യുവതി പ്രവേശനം തടയാനുള്ള ഗൂഢ ലക്ഷ്യത്തെ പ്ലാൻ ബി എന്നാണ് രാഹുൽ ഈശ്വർ വിശേഷിപ്പിച്ചിരുന്നത്. ഇയാൾക്കെതിരെ എറണാകുളം പോലീസ് കേസെടുത്തിരുന്നു. എറണാകുളത്ത് നിന്നുള്ള പോലീസ് തിരുവനന്തപുരത്തെ ഫ്ളാറ്റിലെത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്