മതം അനുശാസിക്കാത്ത രീതി പിന്തുടരണമോയെന്ന് മതസംഘടനകൾ ആത്മപരിശോധന നടത്തണം; എംഇഎസിന് പിന്തുണയുമായി കെ ടി ജലീൽ

തങ്ങളുടെ കോളജുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച എം ഇ എസിന്റെ സർക്കുലറിനെ പിന്തുണച്ച് മന്ത്രി കെ ടി ജലീൽ. മതം അനുശാസിക്കാത്ത രീതി പിന്തുടരണമോയെന്ന് മുസ്ലിം മത സംഘടനകൾ ആത്മപരിശോധന നടത്തണമെന്ന് കെ ടി ജലീൽ പറഞ്ഞു.

വസ്ത്രധാരണ രീതിയിൽ ഏതെങ്കിലും തീരുമാനം അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തിൽ മതസംഘടനകൾ മുൻകൈയെടുത്ത് സമവയാത്തിലെത്തണം. ബുർഖ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കച്ചവട താത്പര്യമാണെന്നും മന്ത്രി പറഞ്ഞു

ഹജ്ജ് ചെയ്യുമ്പോഴും നിസ്‌കരിക്കുമ്പോഴും മുസ്ലിം സ്ത്രീകൾ മുഖം മറയ്ക്കാറില്ല. സ്ത്രീകൾ മുഖവും പുറംകൈയും മറയ്ക്കരുതെന്ന് ഇസ്ലാം പറയുന്നുണ്ട്. എന്നിട്ടും ചിലർ ബുർഖ ധരിക്കണമെന്ന് വാശിപിടിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *