ലഹരിമൂത്ത അന്യസംസ്ഥാന തൊഴിലാളി പെരിയാറിലേക്ക് ചാടി; രക്ഷപ്പെടുത്താൻ അലമുറയിട്ടു

  • 16
    Shares

ലഹരി മൂത്ത അന്യസംസ്ഥാന തൊഴിലാളി പെരിയാറിലേക്ക് എടുത്ത് ചാടി. ആലുവ കുഞ്ഞുണ്ണിക്കര അക്വറ്റഡ് പാലത്തിൽ നിന്നാണ് ഇയാൾ പുഴയിലേക്ക് ചാടിയത്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം

പുഴയിൽ വീണതോടെ തന്നെ രക്ഷിക്കണേ എന്ന് ഇയാൾ അലമുറയിടുകയും ചെയ്തു. പാലത്തിന്റെ തൂണിൽ പിടിച്ച് കിടക്കുകയായിരുന്നു ഇയാൾ. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് ഫയർ ഫോഴ്‌സ് എത്തി വളരെ പാടുപെട്ടാണ് ഇയാളെ കരക്ക് കയറ്റിയത്.

അബോധാവസ്ഥയിലായ ഇയാളെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. ബോധം തെളിഞ്ഞാൽ മാത്രമേ ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്ന് ഡോക്ടർമാർ അറിയിച്ചു

ADVT ASHNAD


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *