മിൽമ പാലിന് അഞ്ച് രൂപ മുതൽ ഏഴ് രൂപ വരെ വർധിപ്പിക്കാൻ ശുപാർശ

സംസ്ഥാനത്ത് മിൽമ പാലിന് അഞ്ച് രൂപ മുതൽ ഏഴ് രൂപ വരെ ലിറ്ററിന് വർധിപ്പിക്കാൻ ശുപാർശ. വില വർധന അനിവാര്യമാണെന്ന് മിൽമ ഫെഡറേഷൻ സംസ്ഥാന സർക്കാരിനെ അറിയിച്ചു. നിരക്ക് വർധന പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.

മിൽമക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സർക്കാരിന്റെ അനുമതിയോടെ വർധിപ്പിക്കാറുള്ളു. വെള്ളിയാഴ്ച വകുപ്പു മന്ത്രിയുമായി നടത്തുന്ന ചർച്ചയിലാകും വില വർധന സംബന്ധിച്ച തീരുമാനം

2017ലാണ് പാൽവില അവസാനമായി വർധിച്ചത്. അന്നുകൂടിയ നാല് പൂരപയിൽ 3.35രൂപയും കർഷകനാണ് ലഭിച്ചത്. ഇത്തവണയും വിലവർധന കർഷകനാണ് ഗുണം ചെയ്യുകയെന്നും മിൽമ ബോർഡ് അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *