മാത്യു ടി തോമസ് രാജിവെച്ചു; ക്ലിഫ് ഹൗസിലെത്തി രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

  • 16
    Shares

ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. ജെഡിഎസിലെ ധാരണാപ്രകാരമാണ് മാത്യു ടി തോമസ് രാജിവെച്ചത്. പകരം ചിറ്റൂർ എംഎൽഎ കെ കൃഷ്ണൻകുട്ടി മന്ത്രിയാകും

കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. ഗവർണറുടെ സൗകര്യം കൂടി പരിഗണിച്ചാകും ഇത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

രാജിക്ക് പിന്നാലെ മാത്യു ടി തോമസിന് പറയാനുള്ളത് കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. രാജിയുമായി ബന്ധപ്പെട്ട് കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും തമ്മിലുള്ള വാക്‌പോര് രൂക്ഷമായിരുന്നു. പാർട്ടി പിളർപ്പിലേക്ക് പോയേക്കുമെന്ന സൂചനകളും നിലനിൽക്കുന്നുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *