പി കെ ശശിക്കെതിരായ ആരോപണം: പാർട്ടി സെക്രട്ടറി മറുപടി പറയുമെന്ന് ഇ പി ജയരാജൻ

  • 12
    Shares

പി കെ ശശി എംഎൽഎക്കെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണം സർക്കാരിന്റെ മുന്നിലുള്ള വിഷയമല്ലെന്ന് മന്ത്രി ഇ പി ജയരാജൻ. ഇതിനാൽ താൻ അഭിപ്രായം പറയുന്നില്ല. ഇക്കാര്യം പാർട്ടി സെക്രട്ടറിയോട് പോയി ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.

കെപിഎംജി എന്ന കമ്പനി പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നത് സൗജന്യമായാണ്. അവരുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ നോക്കേണ്ടതില്ല. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ കൂട്ടരാണെന്ന് അവരെന്നും ഇ പി ജയരാജൻ പറഞ്ഞു.

്ആഘോഷപരിപാടികൾ മാറ്റിവെക്കാൻ തത്വത്തിൽ തീരുമാനിച്ചതാണ്. അനാവശ്യ വിവാദത്തിലേക്ക് ഈ സമയത്ത് പോകുന്നത് ഉചിതമല്ല. കലോത്സവം വേണ്ടെന്ന് വെച്ച സാഹചര്യത്തിൽ വിദ്യാർഥികളുടെ ഗ്രേസ് മാർക്കിന്റെ കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *