ബ്രൂവറി അനുവദിച്ചതിൽ അപാകതയില്ല; ഇനിയും പരിഗണിക്കുമെന്ന് മന്ത്രി ഇപി ജയരാജൻ

  • 9
    Shares

സംസ്ഥാനത്ത് ബിയർ നിർമാണത്തിനുള്ള ബ്രൂവറികൾ അനുവദിച്ചതിൽ തെറ്റില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. ബ്രൂവറിക്കായി അപേക്ഷകൾ ഇനിയും ലഭിച്ചാൽ പരിഗണിക്കും. നായനാരുടെ കാലത്ത് മാത്രമല്ല, 2003ൽ ആന്റണിയുടെ കാലത്തും ബ്രൂവറിക്ക് അനുമതി നൽകിയിട്ടുണ്ട്.

ആന്റണിയുടെ കാലത്ത് എക്‌സൈസ് മന്ത്രി കെ വി തോമസാണ് അനുമതി നൽകിയത്. ബ്രൂവറികൾക്ക് ലൈസൻസ് നൽകുന്നതിൽ ഒരു തെറ്റുമില്ല. ചായക്കടക്ക് അപേക്ഷ ലഭിച്ചാൽ പഞ്ചായത്തുകൾ പരിഗണിക്കാറില്ലേയെന്നും മന്ത്രി ചോദിച്ചു

സർക്കാരിന്റെ മുന്നിലെത്തുന്ന അപേക്ഷകൾ പരിഗണിച്ച് അനുമതി കൊടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. നിലവിൽ ബ്രൂവറിക്ക് അനുമതി നൽകിയതിൽ അപാകതയില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *