പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി സുധാകരൻ. പോലീസ് ആയാൽ എന്തും ആകാമെന്ന് കരുതരുത്. ശൈലി മാറ്റേണ്ട സമയം കഴിഞ്ഞു. മുഖം നോക്കാതെ നടപടി എടുക്കാൻ പോലീസിന് കഴിയണമെന്നും സുധാകരൻ പറഞ്ഞു. നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിമർശനം.