ചട്ടങ്ങൾ പരിഷ്‌കരിക്കും; പ്രളയത്തിൽ തകർന്ന റോഡുകൾ വേഗത്തിൽ പുനർനിർമിക്കുമെന്ന് മന്ത്രി

  • 15
    Shares

ആലപ്പുഴ: പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണം വേഗത്തിലാക്കാൻ ചട്ടങ്ങൾ പരിഷ്‌കരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും 29ന് ഇക്കാര്യങ്ങൾ ചർച്ച ചെയ്യും.

നിലവിലെ ചട്ടങ്ങൾ വെച്ച് റോഡുകൾ യുദ്ധകാലടിസ്ഥാനത്തിൽ നിർമിക്കാനാകില്ല. ടെൻഡർ തുറക്കുന്നതിനും മറ്റ് നടപടിക്രമങ്ങൾക്കും ദിവസങ്ങൾ തന്നെ വേണ്ടിവരും. രണ്ട് മാസത്തോളം സമയമെടുത്തേക്കാം. ഒരാഴ്ച മാത്രം നീണ്ടുനിൽക്കുന്ന നടപടിക്രമങ്ങളാണെങ്കിലും ചട്ടങ്ങളാണ് തടസ്സം.

പ്രളയത്തെ തുടർന്ന് സംസ്ഥാനത്ത് 34, 732 കിലോമീറ്റർ റോഡും 218 പാലങ്ങളുമാണ് തകർന്നത്. 5815 കോടി രൂപ ഇവ നന്നാക്കുന്നതിനായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *