റോഡ് വെട്ടിപ്പൊളിക്കുന്നത് അഴിമതിക്ക് വേണ്ടിയെന്ന് മന്ത്രി സുധാകരൻ; പിഡബ്ല്യുഡിക്ക് 3000 കോടിയുടെ നഷ്ടം

  • 15
    Shares

റോഡ് വെട്ടിപ്പൊളിക്കുന്ന ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. റോഡ് വെട്ടിപ്പൊളിച്ചത് വഴി 3000 കോടിയുടെ നഷ്ടം പിഡബ്ല്യുഡിക്ക് ഉണ്ടായതായി മന്ത്രി പറഞ്ഞു

പാലക്കാട് ജില്ലയിൽ 2016 മുതലുള്ള റോഡ് നിർമാണ പ്രവൃത്തികളും കരാറുകളും അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. അഴിമതിക്ക് വേണ്ടിയാണ് റോഡ് പൊളിക്കുന്നത്. ടാർ ചെയ്ത റോഡ് വെട്ടിപ്പൊളിക്കുകയും മരം മുറിക്കാൻ അനുമതി നൽകാതെയും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കുതിരാൻ റോഡിലെ സ്തംഭനാവസ്ഥ ദേശിയപാത അതോറിറ്റിയുടെ വീഴ്ചയാണ്

നെല്ലിയാമ്പതി അടക്കം പ്രളയത്തിൽ തകർന്ന റോഡുകളുടെ നിർമാണം വേഗത്തിലാക്കും 12 മണ്ഡലങ്ങളിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 48 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *