സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; മന്ത്രി ജി സുധാകരനെതിരെ കേസ്

  • 9
    Shares

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ മന്ത്രി ജി സുധാകരനെതിരെ കേസ്. അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്. മന്ത്രിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ പരാതിയിലാണ് കേസ്

2016ൽ തോട്ടപ്പള്ളിയിൽ നടന്ന റോഡ് ശിലാസ്ഥാപനത്തിനിടെ മന്ത്രി തന്നോട് മോശമായി പെരുമാറിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ നേരത്തെ പരാതി നൽകിയില്ലെങ്കിലും പോലീസ് നടപടിയെടുത്തില്ല. തുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്.

മാർച്ച് 29ന് ഹാജാരാകാൻ ആവശ്യപ്പെട്ട് മന്ത്രിക്ക് കോടതി സമൻസ് അയച്ചിട്ടുണ്ട്. മൈക്കിലൂടെ യുവതിക്കെതിരെ മന്ത്രി മോശമായി സംസാരിച്ചുവെന്നാണ് ആരോപണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *