പ്രളയക്കെടുതിക്കിടെ ജർമനിക്ക് യാത്ര തിരിച്ച മന്ത്രി രാജുവിനെ തിരിച്ചുവിളിച്ചു

  • 57
    Shares

പ്രളക്കെടുതിയിൽ സംസ്ഥാനം വലയുമ്പോൾ രക്ഷാപ്രവർത്തനത്തിന് ചുമതല നൽകേണ്ട വനംമന്ത്രി കെ രാജു ജർമനിക്ക് പോയി. യാത്ര വിവാദമായതോടെ മന്ത്രിയെ തിരിച്ചുവിളിക്കുകയും ചെയ്തു. സിപിഐ നിർദേശത്തെ തുടർന്നാണ് രാജുവിനെ തിരിച്ചുവിളിപ്പിച്ചത്.

ഒരു സംഘടനയുടെ ഓണാഘോഷത്തില്‍ പങ്കെടുക്കാനാണ് മന്ത്രി രാജു ഇന്നലെ ജർമനിക്ക് പോയത്. കോട്ടയം ജില്ലയുടെ രക്ഷാപ്രവർത്തനത്തിന്റെ ചുമതല രാജുവിനായിരുന്നു. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതൊന്നും കണക്കിലെടുക്കാതെയാണ് മന്ത്രി വിദേശത്തേക്ക് പോയത്. മന്ത്രി സുനിൽകുമാറിനും പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. മന്ത്രി രാജുവും ഇടി മുഹമ്മദ് ബഷീർ എംപിയുമാണ് സമ്മേളനത്തിൽ പങ്കെടുക്കാനായി ജർമനിക്ക് പോയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *