പ്രളയസമയത്ത് ജർമൻ യാത്ര നടത്തിയത് തെറ്റായിപ്പോയെന്ന് മന്ത്രി രാജു

  • 8
    Shares

സംസ്ഥാനം പ്രളയക്കെടുതിയിൽ അകപ്പെട്ട സമയത്ത് ജർമൻ യാത്ര നടത്തിയത് തെറ്റായി പോയെന്ന് വനംമന്ത്രി കെ രാജു. സ്ഥിതിഗതികൾ ഇത്രയും രൂക്ഷമായപ്പോൾ കേരളത്തിലുണ്ടാകാതിരുന്നത് അനൗചിത്യമായി. ജനങ്ങൾക്കുണ്ടായ ദു:ഖത്തിൽ അതീവ ഖേദമുണ്ടെന്നും മന്ത്രി പറഞ്ഞു

വിദേശമലയാളികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് രാജു ജർമനിയിലേക്ക് പോയത്. ആഗസ്റ്റ് 16ന് വെളുപ്പിനാണ് അദ്ദേഹം പോയത്. അവിടെയെത്തി മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് പ്രളയത്തെക്കുറിച്ച് വിവരം ലഭിച്ചത്. അപ്പോൾ തന്നെ പരിപാടി വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചു.

എന്നാൽ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ടിക്കറ്റ് ലഭിച്ചില്ല. 22നാണ് സംഘാടകർ ടിക്കറ്റ് ഒരുക്കിയിരുന്നത്. എന്നാൽ ഡാസൽഫോർഡിൽ നിന്ന് 155 കിലോമീറ്റർ അകലെയുള്ള ഫ്രാങ്ക്ഫർട്ടിൽ നിന്നാണ് പിന്നീട് ടിക്കറ്റ് ലഭിച്ചത്. 19ന് രാത്രിയിലായിരുന്നു ടിക്കറ്റ് ലഭിച്ചത്.

താൻ യാത്ര പോയതിന് ശേഷമാണ് പ്രളയം രൂക്ഷമായത്. പുറപ്പെടുമ്പോൾ അത്തരമൊരു സാഹചര്യമില്ലായിരുന്നുവെന്നും രാജു പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *