മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വാട്സാപ്പ് വഴി വധഭീഷണി മുഴക്കുകയും അശ്ലീലപദപ്രയോഗം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ മണക്കാല സ്വദേശി രതീഷാണ് അറസ്റ്റിലായത്. രണ്ട് വർഷം വരെ തടവും പിഴയും ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.