ജേക്കബ് വടക്കൻചേരിയെ കോടതി പൊതുശല്യമായി പ്രഖ്യാപിക്കണമെന്ന് ആരോഗ്യമന്ത്രി

  • 15
    Shares

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്ന ജേക്കബ് വടക്കൻചേരിയെ അറസ്റ്റ് ചെയ്യണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇയാളെ കോടതി പൊതുശല്യമായി പ്രഖ്യാപിക്കണമെന്നും മന്ത്രി പറഞ്ഞു.

ജേക്കബ് വടക്കൻചേരിക്കെതിരെ കേസെടുക്കാൻ മന്ത്രി നേരത്തെ ഡിജിപിക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അതിരൂക്ഷ ഭാഷയിൽ പ്രതികരിച്ചത്. എലിപ്പനി പടരുന്ന സാഹചര്യത്തിൽ സർക്കാർ പുറപ്പെടുവിച്ച ജാഗ്രതാ നിർദേശത്തിന്റെ ആധികാരികത ചോദ്യം ചെയ്തും വ്യാജപ്രചാരണം നടത്തിയും സ്വയംപ്രഖ്യാപിത ഡോക്ടറായ ഇയാൾ രംഗത്തു വന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *