ഫേസ്ബുക്ക് കമന്റ് കണ്ട് ആരോഗ്യമന്ത്രി ഇടപെട്ട സംഭവം: നവജാത ശിശുവിനെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെത്തിച്ചത് രണ്ട് മണിക്കൂര്‍ കൊണ്ട്; ആരോഗ്യനില തൃപ്തികരം

ഹൃദ്രോഗിയായ നവജാത ശിശുവിനെ വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയിൽ നിന്നും എറണാകുളത്തേക്ക് എത്തിച്ച് വെറും രണ്ട് മണിക്കൂർ കൊണ്ട്. ഫേസ്ബുക്ക് പോസ്റ്റിനടിയിൽ ഒരാൾ ചെയ്ത കമന്റ് കണ്ടാണ് ആരോഗ്യമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെട്ടതും കുട്ടിക്ക് അതിവേഗത്തിൽ ചികിത്സ ഉറപ്പാക്കിയതും.

രക്താർബുദത്തോട് പൊരുതി എസ് എസ് എൽ സിക്ക് മികച്ച വിജയം നേടിയ വിദ്യാർഥിയെ അനുമോദിച്ച് മന്ത്രിയിട്ട പോസ്റ്റിന് താഴെയാണ് ജിയാസ് മാടശ്ശേരി എന്ന യുവാവ് തന്റെ സഹോദരിയുടെ കുട്ടിക്ക് ചികിത്സ ലഭ്യമാക്കണമെന്ന അഭ്യർഥന നടത്തിയത്. കുട്ടിയുടെ ഹൃദയവാൽവിന് തകരാറാണെന്നും വിദഗ്ധ ചികിത്സക്കുള്ള സാഹചര്യമില്ലാത്തതിനാൽ സഹായിക്കണമെന്നുമായിരുന്നു ജിയാസിന്റെ കമന്റ്. ഇതോടെ മന്ത്രി ഇടപെടുകയും ജിയാസിന് മറുപടി നൽകുകയുമായിരുന്നു

ഉന്നത ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ നിർദേശം നൽകിയ മന്ത്രി അഭ്യർഥന സത്യമാണെന്ന് മനസ്സിലായതോടെ കുട്ടിയെ എറണാകുളത്തേക്ക് എത്തിക്കാനുള്ള സജ്ജീകരണങ്ങളും തയ്യാറാക്കി. പുലർച്ചെ ഒന്നരയോടെ കുഞ്ഞിനെ എറണാകുളം ലിസി ആശുപത്രിയിൽ എത്തിച്ചത്. വെറും രണ്ട് ദിവസം മാത്രമാണ് കുട്ടിയുടെ പ്രായം.

കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദയത്തിൽ ഒരു ദ്വാരം ഉള്ളതായും ശ്വാസകോശത്തിലേക്ക് രക്തം എത്തുന്ന കുഴലിന് വാൽവ് ഇല്ലെന്നും കണ്ടെത്തി. ആരോഗ്യനില രണ്ട് ദിവസം നിരീക്ഷിച്ച ശേഷമാകും ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങൾ വേണമോയെന്ന് തീരുമാനിക്കുക.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *