ഒരു മാധ്യമമൊഴികെ മറ്റെല്ലാവരും മാധ്യമ ധർമം പാലിച്ചു; നിപ സ്ഥിരീകരിച്ചുവെന്ന് ഇന്നലെ തന്നെ അവകാശപ്പെട്ട മാധ്യമത്തിനെതിരെ ആരോഗ്യമന്ത്രി

നിപയെ മുതലെടുത്ത് സർക്കുലേഷൻ കൂട്ടാനുള്ള നീച നീക്കം നടത്തിയ സംസ്ഥാനത്തെ ഒരു മാധ്യമത്തിനെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊച്ചിയിൽ ചികിത്സയിലുള്ള യുവാവിന് നിപയാണെന്ന് സ്ഥിരീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഒരു മാധ്യമത്തിന്റെ മാന്യതയില്ലാത്ത രീതിയെ മന്ത്രി വിമർശിച്ചത്.

ഒരു മീഡിയ ഒഴികെ മറ്റെല്ലാവരും മാധ്യമ ധർമം പൂർണമായും പാലിച്ചു. അച്ചടക്കത്തോടെയാണ് മറ്റെല്ലാ മാധ്യമങ്ങളും വാർത്താ നൽകിയതെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അവരിൽ എത്തിക്കാൻ നിങ്ങൾ നടത്തിയ ശ്രമങ്ങൾക്ക് അഭിനന്ദനം പറയുകയാണ്. എന്നാൽ ജനങ്ങൾ ഭീതിയിലാണ്ട് അവരുടെ പ്രവർത്തനങ്ങളെല്ലാം ബുദ്ധിമുട്ടാകുന്ന രീതിയിൽ എത്തിക്കേണ്ട ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *