ബന്ധുനിയമന വിവാദം: കെ ടി ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് യൂത്ത് ലീഗ്

  • 11
    Shares

ബന്ധുനിയമന വിവാദത്തിൽ കുടുങ്ങിയ കെ ടി ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് യൂത്ത് ലീഗ്. മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവർണറെ കാണുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. മന്ത്രി ഫേസ്ബുക്കിലൂടെ നടത്തിയ മറുപടി അദ്ദേഹത്തിന്റെ കുറ്റസമ്മതാണെന്നും ഫിറോസ് പറഞ്ഞു

പിതാവിന്റെ സഹോദര പുത്രനെ മൈനോറിറ്റി ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷനിൽ ജനറൽ മാനേജരായി നിയമിച്ചുവെന്നായിരുന്നു ഇന്നലെ ഫിറോസ് ആരോപിച്ചത്. യോഗ്യതയിൽ ഇളവ് നൽകിയായിരുന്നു നിയമനം എന്നും ആരോപണം ഉയർന്നു. എന്നാൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഇല്ലാത്തതിനാൽ തത്കാലത്തേക്ക് ഡപ്യൂട്ടേഷനിൽ വരണമെന്ന് അഭ്യർഥിച്ചാണ് ബന്ധുവായ അദീപിനെ ജോലിയിൽ പ്രവേശിപ്പിച്ചതെന്ന് ജലീൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

എന്നാൽ ഈ പോസ്റ്റിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചു കൊണ്ടുള്ള പരസ്യത്തിന്റെ തെളിവുകൾ മന്ത്രി പുറത്തുവിടണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. ഡപ്യൂട്ടേഷൻ വഴി നടത്തിയിരുന്ന നിയമനത്തിന് ആവശ്യമായ യോഗ്യതയിൽ മാറ്റം വരുത്തിയാണ് ബന്ധുവിനെ നിയമിച്ചത്. മന്ത്രി ജലീൽ രാജിവെക്കണമെന്നും ഇല്ലെങ്കിൽ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു

 

Leave a Reply

Your email address will not be published. Required fields are marked *