പുതിയ പാർട്ടി രൂപീകരിക്കുമെന്ന് റിപ്പോർട്ടുകൾ നിഷേധിച്ച് കെ ടി ജലീൽ

  • 9
    Shares

പുതിയ പാർട്ടി രൂപീകരിക്കുന്നുവെന്ന മനോരമ വാർത്തയെ തള്ളി മന്ത്രി കെ ടി ജലീൽ. വാർത്ത അവാസ്തവമാണെന്നും സിപിഎം സഹയാത്രികനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിനെ പ്രതിരോധിക്കാനായി ജലീൽ പുതിയ പാർട്ടി രൂപീകരിക്കുന്നുവെന്നായിരുന്നു വാർത്ത

മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ പിന്തുണയോടെയാണ് ജലീൽ പുതിയ പാർട്ടി രൂപീകരിക്കാൻ പോകുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. വിഘടിച്ചു നിൽക്കുന്ന മുസ്ലിം രാഷ്ട്രീയ പാർട്ടികളായ ഐ എൻ എൽ, പിടിഎ റഹീമിന്റെ നാഷണൽ സെക്കുലർ കോൺഫറൻസ്, മദനിയുടെ പിഡിപി എന്നിവ പുതിയ പാർട്ടിയിൽ ലയിക്കുമെന്നും വാർത്തയിൽ പറഞ്ഞിരുന്നു

ജലീലിനെ കൂടാതെ പിടിഎ റഹീം, കാരാട്ട് റസാഖ്, പി വി അൻവർ, വി അബ്ദുറഹ്മാൻ എന്നിവർ പാർട്ടിയിൽ ചേരുന്നതോടെ പുതിയ പാർട്ടിക്ക് അഞ്ച് എംഎൽഎമാരുണ്ടാകും. മലപ്പുറം അല്ലെങ്കിൽ പൊന്നാനി ലോക്‌സഭാ മണ്ഡലം പുതിയ പാർട്ടിക്ക് നൽകിയേക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *