അര അടൂരിന് ആയിരം സംഘി ഗോപാലൻമാർ പോര; ബി ഗോപാലകൃഷ്ണനെതിരെ വിമർശിച്ച് എംഎം മണി

സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയുള്ള ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ നടത്തിയ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് മന്ത്രി എംഎം മണി. പാക്കിസ്ഥാനിലേക്കായിരുന്നു ഇതുവരെ കയറ്റുമതി. വന്നുവന്ന് ഗ്രഹാന്തര യാത്ര ഏർപ്പാടാക്കുന്ന സ്ഥിതിയായി മാറിയിരിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ചന്ദ്രനും ചന്ദ്രക്കലയുമൊക്കെ പാക്കിസ്ഥാനോട് ബന്ധപ്പെട്ടതാണെന്ന് ധരിച്ചാണോ ഗോപാലകൃഷ്ണന്റെ വിടുവായത്തമെന്നും മന്ത്രി ചോദിക്കുന്നു. അര അടൂരിന് ആയിരം സംഘി ഗോപാലൻമാർ പോരാതെ വരുമെന്നും മന്ത്രി പറഞ്ഞു

പോസ്റ്റിന്റെ പൂർണരൂപം

ലോക പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനോട് അന്യഗ്രഹങ്ങളിലേക്ക് പോകാനാണ് സംഘി ഗോപാലകൃഷ്ണരുടെ ഉപദേശം. പാകിസ്ഥാനിലേക്കായിരുന്നു ഇതുവരെ കയറ്റുമതി. വന്നു വന്ന് ഗ്രഹാന്തരയാത്ര ഏര്‍പ്പാടാക്കുന്ന സ്ഥിതിയായി മാറിയിരിക്കുന്നു.

ശ്രിഹരിക്കോട്ടയില്‍ ചെന്ന് ചന്ദ്രനിലേക്ക് രജിസ്റ്റര്‍ ചെയ്യാനും തുടര്‍ന്ന് ആജ്ഞ. ചന്ദ്രനും ചന്ദ്രക്കലയുമൊക്കെ പാകിസ്ഥാനോട് ബന്ധപ്പെട്ടതാണെന്ന് ധരിച്ചാണോ ഗോപാലകൃഷ്ണന്റെ വിടുവായിത്തം.

ഒരു കാര്യം, അര അടൂരിന് ആയിരം സംഘി ഗോപാലന്മാര്‍ പോര എന്ന് മാലോകര്‍ക്കറിയാം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *