സ്ത്രീകളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല; എസ് രാജേന്ദ്രനെ തള്ളി മന്ത്രി എംഎം മണി
ദേവികുളം സബ് കലക്ടർ രേണുരാജിനെ അധിക്ഷേപിച്ച സംഭവത്തിൽ എസ് രാജേന്ദ്രൻ എംഎൽഎയെ തള്ളിപ്പറഞ്ഞ് മന്ത്രി എം എം മണി. രാജേന്ദ്രന്റെ പരാമർശം തെറ്റാണ്. എംഎൽഎ നടത്തിയ ഖേദപ്രകടനത്തിലെ പരാമർശവും ശരിയായില്ലെന്ന് മണി പറഞ്ഞു. സ്ത്രീകളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല. ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മണി പറഞ്ഞു