കൈക്കൂലി വാങ്ങിയതായി തെളിഞ്ഞ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സർക്കാർ പിരിച്ചുവിട്ടു; വ്യക്തമായ സന്ദേശമെന്ന് മന്ത്രി ജി സുധാകരൻ
കൈക്കൂലി വാങ്ങിയതായി തെളിഞ്ഞ സർക്കാർ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. കോട്ടപ്പടി സബ് രജിസ്ട്രാർ ഓഫീസിൽ ഹെഡ് ക്ലാർക്കായി ജോലി നോക്കിയിരുന്ന ജി ഗിരീഷ് കുമാറിനെയാണ് പിരിച്ചുവിട്ടത്. ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പിന് അപേക്ഷ സമർപ്പിച്ച കക്ഷിയിൽ നിന്ന് ഗിരീഷ് കുമാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു
പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം രണ്ടാമത്തെയാളെയാണ് സർക്കാർ സർവീസിൽ നിന്ന് പുറത്താക്കിയത്. ഇതൊരു നല്ല സന്ദേശമാണെന്നും മന്ത്രി ജി സുധാകരൻ വ്യക്തമാക്കി. നേരത്തെ കക്ഷികളോട് അപമര്യാദയായി പെരുമാറിയ നാല് ജീവനക്കാരെ മുക്കം സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.