സംസ്ഥാനം ചെലവുചുരുക്കലിലേക്ക്; പുതിയ നിയമനങ്ങളില്ല, കാറുകൾ വാങ്ങുന്നതിനും നിയന്ത്രണം
പ്രളയക്കെടുതിയെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ചെലവ് ചുരുക്കൽ നടപടികളിലേക്ക് നീങ്ങുന്നു. പുതിയ നിയമനങ്ങൾ അത്യാവശ്യത്തിന് മാത്രമേ നടത്തുകയുള്ളുവെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അതേസമയം സ്കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങിലേക്കുള്ള നിയമനങ്ങൾ തടയില്ല
കേന്ദ്രസർക്കാർ വായ്പാ പരിധി ഉയർത്തണം. നിലവിലെ സാഹചര്യത്തിൽ 20,000 കോടിയെങ്കിലും വായ്പയായി ലഭിക്കണം. വാർഷിക പദ്ധതികളിൽ മാറ്റം വരുത്തും. അടിയന്തര പ്രാധാന്യമില്ലാത്ത പദ്ധതികൾ മാറ്റിവെക്കും. ഏതൊക്കെ പദ്ധതികൾ മാറ്റി വെക്കണമെന്ന് അതാത് വകുപ്പുകൾ പരിശോധിക്കും. പുതിയ കാറുകൾ വാങ്ങുന്നതിനും നിയന്ത്രണം കൊണ്ടുവരും. എന്നാൽ വകുപ്പ് മേധാവികൾക്ക് മാത്രം പുതിയ കാറുകൾ വാങ്ങാം. മറ്റ് ആവശ്യങ്ങൾക്ക് കാറുകൾ വാടകക്ക് എടുത്താൽ മതിയെന്നും മന്ത്രി നിർദേശിച്ചു