മുന്നറിയിപ്പുമായി കെപി ശശികല വീണ്ടുമെത്തി; മനിതി സംഘടനയിലെ 45 യുവതികളെയും ശബരിമല കയറ്റില്ല
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തിൽ 45 യുവതികൾ മല കയറാനായി എത്തുമ്പോൾ മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി നേതാവും വർഗീയ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ സ്ത്രീയുമായ കെ പി ശശികല രംഗത്ത്. ഇവരെ മല കയറാൻ അനുവദിക്കില്ലെന്നാണ് കെ പി ശശികല പറയുന്നത്.
ഇതുവരെ എത്തിയവരൊക്കെ മല കയറാതെ പോയതുപോലെ മനിതി സംഘവും മടങ്ങുമെന്ന് കെ പി ശശികല പറഞ്ഞു. നാമജപത്തിലൂടെ ഇവരെ തടയും. ആരും മല കയറില്ല. യുവതികൾ മല കയറാതിരിക്കാനുള്ള മാർഗം അയ്യപ്പൻ തന്നെ കണ്ടെത്തും. ഏത് രീതിയിൽ ആണെങ്കിലും യുവതികൾ മല കയറില്ലെന്ന് കെ പി ശശികല പറഞ്ഞു