നിർത്താതെ മിന്നൽ പാഞ്ഞു; കണ്ടക്ടർ ഡ്രൈവറെ മർദിച്ചു

  • 59
    Shares

സ്റ്റോപ്പ് ഇല്ലാത്തിടത്ത് കെ എസ് ആർ ടി സി മിന്നൽ ബസ് നിർത്തണമെന്ന ആവശ്യം നിരസിച്ച ഡ്രൈവറെ കണ്ടക്ടർ മർദിച്ചു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡ്രൈവർ ഷാജഹാനാണ് മർദനമേറ്റത്. വെള്ളക്കുപ്പി കൊണ്ട് കണ്ടക്ടർ ഷാജഹാന്റെ കണ്ണിന് അടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ഷാജഹാൻ കണ്ണാശുപത്രിയിൽ ചികിത്സയിലാണ്. കണ്ണിന് ശസ്ത്രക്രിയ വേണ്ടിവരും

കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിലാണ് അടി നടന്നത്. പി എം ജി ജംഗ്ഷനിൽ ബസ് നിർത്താൻ കണ്ടക്ടർ ആവശ്യപ്പെട്ടു. എന്നാൽ സ്റ്റോപ്പില്ലാത്തതിനാൽ ഡ്രൈവർ തയ്യാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ ബസിൽ വെച്ച് തർക്കമുണ്ടായി. ബസ് സ്റ്റാൻഡിലെ ഡീസൽ പമ്പിന് അരികിൽ ബസ് നിർത്തിയപ്പോഴാണ് കണ്ടക്ടറായ അമീർ അലി മർദിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *