മിഷേലിന്റേത് ആത്മഹത്യയയല്ല, കൊലപാതകമെന്ന് പിതാവ് ഷാജി; ഹൈക്കോടതിയെ സമീപിച്ചു

  • 21
    Shares

കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടേത് കൊലപാതകമെന്ന് പിതാവ് ഷാജി. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടതായും ഷാജി പറഞ്ഞു. കഴിഞ്ഞ വർഷം മാർച്ച് ആറിനാണ് മിഷേലിന്റെ മൃതദേഹം ഐലൻഡ് വാർഫിനടത്ത് വേമ്പനാട് കായലിൽ കണ്ടെത്തിയത്.

മിഷേൽ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പോലീസ് ഹൈക്കോടതിയെ അറിയിച്ചത്. മിഷേലിന്റെ കാമുകനായ ക്രോണിൻ ഫോണിലും സമൂഹമാധ്യമങ്ങൾ വഴിയുള്ള സന്ദേശങ്ങളിലുമായി കുട്ടിയെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും ഇതേ തുടർന്നാണ് മിഷേൽ ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പോലീസ് വാദം. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും മിഷേലിന്റേത് മുങ്ങി മരണമെന്നാണ് പറയുന്നത്.

ബലപ്രയോഗമോ, പീഡന ശ്രമമോ ഉണ്ടായിട്ടില്ലെന്ന് ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. എന്നാൽ ക്രൈംബ്രാഞ്ച് വാദം തള്ളിയ ഷാജി സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു. ഹൈക്കോടതിയിൽ ഷാജി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *