ഒടുവിൽ ആശ്വാസവാർത്ത; കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
രക്ഷാപ്രവർത്തനത്തിനിടെ കാണാതായ ആറ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ഇന്നലെ മുതൽ ചെങ്ങന്നൂർ പാണ്ടനാടിൽ നിന്നാണ് ഇവരെ കാണാതായത്. ഇന്നലെ വൈകുന്നേരമാണ് പാണ്ടനാട്ടിലെ ഒറ്റപ്പെട്ട മേഖലകളിലേക്ക് ആളുകളെ രക്ഷിക്കാനായി ഇവർ തിരിച്ചത്. രാത്രി വൈകിയും ഇവർ തിരിച്ചെത്തിയിരുന്നില്ല.
ഇന്ന് രാവിലെ മുതൽ ഇവർക്കായി തിരച്ചിൽ നടക്കുകയായിരുന്നു. ഇടയ്ക്ക് വെച്ച് ബോട്ട് തകരാറിലായതാണ് ഇവർ കുടുങ്ങിക്കിടക്കാൻ കാരണമായത്.