വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളും സുരക്ഷിതരായി തിരിച്ചെത്തി

വിഴിഞ്ഞം തുറമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ നാല് പേർ തിരിച്ചെത്തി. യേശുദാസൻ, ആന്റണി, ലൂയിസ്, ബെന്നി എന്നിവരാണ് ബുധനാഴ്ച കടലിൽ പോയത്. വ്യാഴാഴ്ച തിരിച്ചെത്തേണ്ട സമയമായിട്ടും ഇവരെ കാണാത്തതിനാൽ തെരച്ചിൽ നടത്തുകയായിരുന്നു

ഇതിനിടെ അധികൃതർ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നാരോപിച്ച് പ്രതിഷേധവും ഉയർന്നിരുന്നു. പോയ ബോട്ടിൽ തന്നെയാണ് നാല് പേരും തിരിച്ചെത്തിയത്. രാവിലെ മുതൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും ഡോണിയർ വിമാനങ്ങളും ഇവർക്കായി തെരച്ചിൽ നടത്തിയിരുന്നു. പത്ത് വള്ളങ്ങളിലായി മത്സ്യത്തൊഴിലാളികളും തെരച്ചിൽ നടത്തിയിരുന്നു. ഇവരാണ് നാല് പേരെയും കണ്ടെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *