പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രങ്ങൾ പുറത്തുവിട്ട് മിഷണറീസ് ഓഫ് ജീസസ്

  • 12
    Shares

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രങ്ങൾ പുറത്തുവിട്ട് മിഷണറീസ് ഓഫ് ജീസസ്. 2015ൽ കന്യാസ്ത്രീയും ബിഷപും പങ്കെടുത്ത പരിപാടിയുടെ ചിത്രമാണ് പുറത്തുവിട്ടത്. കന്യാസ്ത്രീയെ പൊതുമധ്യത്തിൽ അറിയിക്കുകയും അപമാനിക്കുകയുമാണ് മീഷണറീസ് ഓഫ് ജീസസിന്റെ ശ്രമം

അതേസമയം പരാതിക്കാരിയുടെ കുടുംബത്തോട് ചർച്ച ചെയ്ത് മീഷണറീസ് ഓഫ് ജീസസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സമരം നടത്തുന്ന കന്യാസ്ത്രീകൾ അറിയിച്ചു.

കന്യാസ്ത്രീയുടെ വെളിപ്പെടുത്തലുകളിൽ വൈരുദ്ധ്യമുണ്ടെന്നും സമരത്തിനിരിക്കുന്ന കന്യാസ്ത്രീകൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സ്ത്രീ പീഡിപ്പിച്ച ആൾക്കൊപ്പം പരിപാടിയിൽ എങ്ങനെ പങ്കെടുത്തുവെന്ന ചോദ്യമാണ് മിഷണറീസ് ഓഫ് ജീസസ് ചോദിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *