ഫ്രാങ്കോ നിരപരാധിയെന്ന് മിഷണറീസ് ഇൻ ജീസസ്; പീഡനക്കേസ് പ്രതിക്കായി ഉപവാസ പ്രാർഥനയും

  • 8
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കൽ നിരപരാധിയെന്ന് മിഷണറീസ് ഓഫ് ജീസസ് സന്ന്യാസിനി സമൂഹം. ഫ്രാങ്കോ മഹത്വവത്കരിച്ച് പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് സന്ന്യാസിനി സമൂഹം ഇത് പറയുന്നത്. മിഷണറീസ് ഇൻ ജീസസ് മദർ സുപ്പീരിയർ റെജീനയുടെ പേരിലാണ് വാർത്താക്കുറിപ്പ് ഇറക്കിയത്.

അകാരണമായി പ്രതിയാക്കപ്പെട്ട നിരപരാധിയാണ് ഫ്രാങ്കോ. ബിഷപിന് വേണ്ടി ഉപവാസ പ്രാർഥന നടത്തുമെന്നും വാർത്താ കുറിപ്പിൽ മിഷണറീസ് ഇൻ ജീസസ് സന്ന്യാസിനി സമൂഹം പറയുന്നു. അഭിവന്ദ്യ പിതാവ് ഇല്ലാത്ത കുറ്റത്തിന്റെ പേരിൽ ക്രൂശിക്കപ്പെടുന്നതിൽ അതീവ ദു:ഖവും തീരത്താ വേദനയും പ്രകടിപ്പിക്കുന്നുവെന്നും റജീന ഒപ്പിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. മദർ സുപ്പീരിയർ റജീനക്കെതിരെ സിസ്റ്റർ അനുപമ നേരത്തെ ഗുരുതരമായ ആരോപണങ്ങൾ നടത്തിയിരുന്നു.

കുറവിലങ്ങാട് മഠത്തിൽ അന്വേഷണ ഉദ്യോഗസ്ഥരും കന്യാസ്ത്രീകളും രാത്രി രണ്ട് മണി വരെ ചിരിച്ചുല്ലസിച്ച് കഴിയുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സന്ന്യാസിനി സമൂഹം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *