ഒളിക്യാമറയിൽ കുടുങ്ങിയ കോഴ ആരോപണം: എം കെ രാഘവനെതിരെ പരാതി നൽകി

  • 14
    Shares

ടി വി 9 ഭാരതിന്റെ ഒളിക്യാമറാ ഓപറേഷനിൽ കുടുങ്ങിയ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവനെതിരെ പരാതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എൽ ഡി എഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി കൺവീനർ പി എ മുഹമ്മദ് റിയാസാണ് പരാതി നൽകിയത്. രാഘവൻ നടത്തിയ തെരഞ്ഞെടുപ്പ് ചട്ട-നിയമ ലംഘനങ്ങളെ കുറിച്ചും പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം.

2014 പാർലമെന്റ് തെരഞ്ഞടുപ്പിൽ 54 ലക്ഷം രൂപ മാത്രമാണ് എം കെ രാഘവൻ ചെലവായി കമ്മീഷന് മുന്നിൽ കാണിച്ചത്. എന്നാൽ ചാനൽ പ്രതിനിധിയോട് 20 കോടി രൂപ ചെലവായെന്ന് പറഞ്ഞതിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി സംശയിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു.

തെരഞ്ഞെടുപ്പ് ചെലവുകളിലേക്കായി അഞ്ച് കോടി രൂപ വാങ്ങാൻ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള രാഘവന്റെ ദൃശ്യങ്ങളാണ് ചാനൽ പുറത്തുവിട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *