പരാതിയിൽ ഉറച്ചുനിൽക്കുന്നു: രമ്യാ ഹരിദാസ്

Loading...
  • 24
    Shares

പാലക്കാട്: എ വിജയരാഘവൻ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ ഉറച്ച് നിൽക്കുന്നതായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ്. വ്യക്തിപരമായി അധിക്ഷേപിക്കുന്ന അശ്ലീല പരാമർശം നടത്തിയെന്നാണ് രമ്യാ ഹരിദാസിന്റെ പരാതി. നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് രമ്യയുടെ തീരുമാനം. രമ്യാ ഹരിദാസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.

പൊന്നാനിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ അധിക്ഷേപ പരാമർശം നടത്തിയത്. സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം പാണക്കാട്ടേക്ക് ഓടിയെത്തി. പിന്നെ പി കെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്കിപ്പോൾ പറയനാകില്ല എന്നായിരുന്നു വിജയരാഘവന്റെ വാക്കുകൾ

എന്നാൽ രമ്യയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നാണ് വിജയരാഘവൻ പറയുന്നത്. ആരെയും അധിക്ഷേപിക്കുക എൽ ഡി എഫിന്റെ നയമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അധിക്ഷേപം ആസൂത്രിതമാണെന്ന് രമ്യ ഹരിദാസ് പറയുന്നു. എ വിജയരാഘവനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *