ഒളിക്യാമറയിൽ കുടുങ്ങിയ എം കെ രാഘവനെതിരെ പോലീസ് കേസെടുത്തു

ഒളിക്യാമറയിൽ കുടുങ്ങിയ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അഴിമതി നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ടിവി 9 ചാനലാണ് എം കെ രാഘവന്റെ ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്തുവിട്ടത്. കോഴിക്കോട് ഹോട്ടൽ ആരംഭിക്കാൻ സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന ആവശ്യവുമായി ഇടപാടുകാരെന്ന വ്യാജ്യേനയാണ് ചാനലുകാർ എം കെ രാഘവനെ സമീപിച്ചത്. എന്നാൽ അഞ്ച് കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് തരണമെന്ന് രാഘവൻ ഇവരോട് ആവശ്യപ്പെടുന്നതായും ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിക്ക് 20 കോടിയോളം രൂപ ചെലവായതായും മദ്യമടക്കം വോട്ടർമാർക്ക് നൽകിയിരുന്നതായും എം കെ രാഘവൻ വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് എൽ ഡി എഫ് പരാതി നൽകിയത്. പോലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *