രാഘവന്റെ അവകാശവാദം പൊളിഞ്ഞു; ഒളിക്യാമറാ ദൃശ്യങ്ങൾ കൃത്രിമമല്ല, വിശദമായ അന്വേഷണം വേണമെന്ന് റിപ്പോർട്ട്

ഒളിക്യാമറാ വിവാദത്തിൽ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവനെതിരെ വിശദമായ അന്വേഷണം വേണമെന്ന് റിപ്പോർട്ട്. ദൃശ്യങ്ങൾ കൃത്രിമല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ ദൃശ്യങ്ങൾ കെട്ടിച്ചമച്ചതാണെന്ന എം കെ രാഘവന്റെ അവകാശവാദം പൊളിയുകയാണ്

തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതുപ്രകാരമാണ് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചത്. കോഴിക്കോട് നഗരത്തിൽ ഹോട്ടൽ തുടങ്ങാൻ സ്ഥലം ആവശ്യപ്പെട്ടെത്തിയ ആളുകളോട് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ടിവി9 ഭാരത് വിഷൻ ചാനലാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നത്.

മാർച്ച് 10നാണ് എംപിയെ ചാനൽ സംഘം സമീപിച്ചത്. 5 കോടി രൂപ നൽകാമെന്ന വാഗ്ദാനത്തിൽ എംപി വീഴുന്നു. പണത്തിന്റെ കാര്യങ്ങൾ തന്റെ സെക്രട്ടറിയുമായി ചർച്ച ചെയ്യാനാണ് രാഘവൻ പറയുന്നത്. കൂടാതെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിക്ക് 20 കോടി രൂപ ചെലവായെന്നും വോട്ടിന് മദ്യം അടക്കം നൽകേണ്ടി വന്നിട്ടുണ്ടെന്നുമുള്ള കാര്യങ്ങൾ എം കെ രാഘവൻ വെളിപ്പെടുത്തിയിരുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *