പോലീസ് മൊഴി എടുക്കാനെത്തിയപ്പോഴും എം കെ രാഘവൻ കരഞ്ഞു; അന്വേഷണം നടക്കട്ടെയെന്ന് യു ഡി എഫ് സ്ഥാനാർഥി

  • 30
    Shares

ടിവി 9 ഭാരത് വർഷന്റെ ഒളിക്യാമറയിൽ കുടുങ്ങിയ കോൺഗ്രസ് നേതാവും കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥിയുമായ എം കെ രാഘവന്റെ കണ്ണീർ തോരുന്നില്ല. കഴിഞ്ഞ ദിവസം പത്രസമ്മേളനം വിളിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ എം കെ രാഘവൻ ഇന്ന് പോലീസ് മൊഴി എടുക്കാനെത്തിയപ്പോഴും കരച്ചിൽ ആവർത്തിച്ചു. അന്വേഷണ സംഘം മടങ്ങിയ ശേഷം മാധ്യമങ്ങൾക്ക് മുന്നിലും കണ്ണുകൾ നിറച്ചാണ് യുഡിഎഫ് സ്ഥാനാർഥി എത്തിയത്.

ഒരു മണിക്കൂർ നേരാണ് അന്വേഷണ സംഘം രാഘവനിൽ നിന്നും മൊഴിയെടുത്തത്. ഇതിന് ശേഷം തൂവാല കൊണ്ട് കണ്ണുകൾ തുടക്കുന്നതായി കാണിച്ചാണ് എം കെ രാഘവൻ മാധ്യമങ്ങൾക്ക് അരികിലേക്ക് വന്നത്. വിശദമായ മൊഴി നൽകിയെന്നും അന്വേഷണം നടക്കട്ടെയെന്നും യുഡിഎഫ് സ്ഥാനാർഥി പറഞ്ഞു. ജനകീയ കോടതിയും നീതിന്യായ കോടതിയും ബാക്കി കാര്യങ്ങൾ തീരുമാനിക്കും. താൻ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ദൃശ്യങ്ങളിൽ തന്റെ സംഭാഷണമല്ലെന്നും രാഘവൻ അവകാശപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *