സമ്പന്ന എംഎൽഎമാരിൽ കെ മുരളീധരൻ; ദരിദ്രരിൽ വി എസും

  • 28
    Shares

വാർഷിക വരുമാനം വെളിപ്പെടുത്താത്ത എംഎൽഎമാരിൽ കൂടുതൽ പേരും കേരളത്തിൽ നിന്നുള്ളവർ. കേരളത്തിലെ 140 എംഎൽഎമാരിൽ 84 പേരും വാർഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. രാജ്യത്തെ 4086 എംഎൽഎമാരിൽ 941 പേരാണ് ഇതുവരെ വരുമാനം വെളിപ്പെടുത്താത്തവർ.

പുറത്തുവന്ന കണക്കുകൾ പ്രകാരം 157 കോടി വരുമാനമുള്ള കർണാടക എംഎൽഎ എം നാഗരാജുവാണ് ധനികരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. കേരളത്തിൽ നിന്നുള്ള ധനികരിൽ കെ മുരളീധരൻ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ഏഴരക്കോടിയാണ് മുരളീധരന്റെ വാർഷിക വരുമാനം. കേരളത്തിലെ ദരിദ്ര എംഎൽഎമാരിൽ ഒന്നാം സ്ഥാനം വി എസ് അച്യുതാനന്ദനാണ്. 41,000 രൂപയാണ് വിഎസിന്റെ വാർഷിക വരുമാനം. ആന്ധ്രയിലെ ടിഡിപി എംഎൽഎ യാമിനിയാണ് ഏറ്റവും പാവപ്പെട്ട എംഎൽഎമാരിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത്. ഈ പട്ടികയിൽ വി എസ് പത്താം സ്ഥാനത്താണ്.

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള എംഎൽഎമാർക്ക് അധിക വരുമാനം ഉള്ളതായി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനത്തിൽ പറയുന്നു. വരുമാനം വെളിപ്പെടുത്തിയ കേരളത്തിലെ 56 എംഎൽഎമാരുടെ ശരാശരി വരുമാനം 25 ലക്ഷം രൂപയാണ്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *