2022ൽ ബഹിരാകാശത്തേക്ക് ഇന്ത്യ ആളെ അയക്കുമെന്ന് പ്രധാനമന്ത്രി
ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമാകാനൊരുങ്ങി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. 2022ലോ സാധിക്കുമെങ്കിൽ ഇതിന് മുമ്പേ ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയക്കുമെന്ന് മോദി പറഞ്ഞു. ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ബഹിരാകാശ മേഖലയിൽ ഇന്ത്യ എക്കാലത്തും മുന്നിലാണ്. 2022ൽ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കയ്യിൽ ത്രിവർണ പതാകയുമായി ഇന്ത്യക്കാരനോ ഇന്ത്യക്കാരിയോ ബഹിരാകാശത്ത് ഉണ്ടാകുമെന്ന് മോദി പ്രഖ്യാപിച്ചു
2022 WORLD CUP KAINTIT AYCHA MATHY :p